ജല പരിശോധന സൗജന്യമാണ്

കോഴിക്കോട്: ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമീണ വീടുകളിലെ കിണറുകളില്‍ നിന്ന് ജലമെടുത്ത് നടത്തുന്ന പ്രാഥമിക പരിശോധന തികച്ചും സൗജന്യമാണെന്ന് ജല അതോറിറ്റി അറിയിച്ചു. 

എന്നാല്‍, മലാപ്പറമ്പിലെ ജില്ലാ ജല ഗുണനിലവാര പരിശോധനാ ലാബില്‍ നടത്തുന്ന വിശദ പരിശോധനയ്ക്ക് 850 രൂപ ഫീസടയ്ക്കണം. ജില്ലയുടെ പല ഭാഗങ്ങളിലും ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വീടുകളില്‍ ചെന്ന് ജലപരിശോധന നടത്താമെന്ന് പറഞ്ഞ് വലിയ തുക ഈടാക്കുന്നതായി വ്യാപക പരാതികള്‍ ലഭിക്കുന്നുണ്ട്. 
ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമീണ ഭവനങ്ങളില്‍ സര്‍വ്വേ ആവശ്യാര്‍ത്ഥം ജല സാമ്പിളുകള്‍ എടുക്കുന്നുണ്ടെങ്കിലും വീടുകളില്‍ നിന്ന് പണം വാങ്ങി ജലം ശേഖരിക്കാന്‍ ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. 

വിശദവിവരങ്ങള്‍ക്ക്: 0495 2964751
Previous Post Next Post