ട്രെയിനുകൾ നാളെ ആലപ്പുഴ വഴി


തിരുവനന്തപുരം :ഏറ്റുമാനൂർ - കോട്ടയം പാതയിലെ മേൽപാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. 
സെക്കന്തരാബാദിൽ നിന്ന് പുറപ്പെടുന്ന സെക്കന്തരാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ് (17230), മംഗളൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649), കന്യാകുമാരി - പുണെ എക്‌സ്‌പ്രസ് (16382), തിരുവനന്തപുരം - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് (12625) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. വഴിതിരിച്ചുവിട്ട റൂട്ടിൽ എറണാകുളം ജം‌ക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു.
Previous Post Next Post