കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം


തൃശൂർ:കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.
നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്ത് കൊണ്ടുവരും.
Previous Post Next Post