അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനത്തിന് കോഴിക്കോട് വീണ്ടും വേദിയാകുന്നു


കോഴിക്കോട്: അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനത്തിന് കോഴിക്കോട് വീണ്ടും വേദിയാകുന്നു. ഏപ്രിൽ 16 മുതൽ സ്വപ്ന നഗരിയിൽ നടക്കുന്ന പ്രദർശനം വൈകീട്ട് 5.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീനാ ഫിലിപ്പ്, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
സാന്ത്വന പരിചരണ പ്രവർത്തനത്തിനും, സാസ്‌കാരിക പ്രവർത്തനത്തിനും പുതിയങ്ങാടിയിൽ ഒരു കെട്ടിടം പണിയുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സിബിഷൻ നടത്തുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ,പോലീസ്, ഫയർഫോഴ്‌സ് മെഡിക്കൽ കോളേജ്, കെ റെയിൽ, അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി, മത്സ്യഫെഡ്, ഔഷധി, ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ ഇരുപതോളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ട് തുടങ്ങിയവയും സജ്ജമായിട്ടുണ്ട്.


വിജ്ഞാനവും വിനോദവും  പ്രദർശനത്തിൽ ആസ്വദിക്കുന്നതോടൊപ്പം കഴിവുകൾ പ്രദർശിപ്പിക്കാനുളള അവസരവും പൊതുജനങ്ങൾക്കു ലഭിക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. മേയ് 31 വരെയാണ് പ്രദർശനം.
Previous Post Next Post