
കോഴിക്കോട്: ചെറുനാരങ്ങയുടെ വില ഒരാഴ്ച കൊണ്ട് ഇരട്ടിയായി. നൂറ് രൂപയോളമാണ് കിലോയ്ക്ക് വർധിച്ചത്. 180 ആണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ വില. മൊത്തവ്യാപര കേന്ദ്രങ്ങളിൽ 130 - 135 ആണ് വില. കഴിഞ്ഞ ആഴ്ച വരെ 60-70 രൂപയ്ക്കാണ് നാരങ്ങ വിറ്റുപോയിരുന്നത്.
അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും നാരങ്ങ കേരളത്തിൽ എത്തുന്നത്. പൊതുവെ ചൂടുകാലത്ത് നാരങ്ങയ്ക്ക് വില കൂടാറുണ്ടെങ്കിലും ഇത്രയധികം വർധന ഉണ്ടാകാറില്ലെന്ന് കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിലും ലോഡ് കുറഞ്ഞാൽ നാരങ്ങ വെള്ളത്തിനും അച്ചാറിനും വില കൂട്ടേണ്ടി വരുമെന്നും വ്യാപാരികൾ പറയുന്നു