അടുത്ത സീസൺ മുതൽ ഐലീഗ് ചാമ്പ്യന്മാർ ഐഎസ്എലിൽ കളിക്കും; തരംതാഴ്ത്തൽ 2024-25 സീസൺ മുതൽ


മുംബൈ:അടുത്ത സീസൺ മുതൽ ഐലീഗ് ചാമ്പ്യന്മാർക്ക് ഐഎസ്എലിലേക്ക് പ്രമോഷൻ ലഭിക്കുമെന്ന് എഐഎഫ്എഫ്. 2022-23 സീസൺ മുതൽ ഐലീഗ് കിരീടം നേടുന്ന ടീം ഫ്രാഞ്ചൈസി തുക നൽകാതെ തന്നെ ഐഎസ്എലിൽ മാറ്റുരയ്ക്കും. രണ്ട് വർഷങ്ങൾക്കു ശേഷം തരംതാഴ്ത്തൽ ആരംഭിക്കുമെന്നും എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു.
2022-23 സീസണിൽ ഐലീഗ് കപ്പടിക്കുന്ന ടീം 2023-24 സീസണിലാവും ഐഎസ്എൽ കളിക്കുക. രണ്ട് വർഷങ്ങൾക്ക് ശേഷം തരംതാഴ്ത്തൽ ഏർപ്പെടുത്തും. ഐഎസ്എലിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കും. ഡ്യൂറൻഡ് കപ്പ് 20 ടീമുകളുള്ള ടൂർണമെൻ്റാക്കി മാറ്റി ഈ ടൂർണമെൻ്റോടെ സീസൺ ആരംഭിക്കാനും ആലോചനയുണ്ട്. ഒപ്പം, സീസൺ അവസാനത്തിൽ 20 ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പും സംഘടിപ്പിക്കും.
Previous Post Next Post