മലബാർ റിവർ ഫെസ്റ്റിവൽ വീണ്ടും പുനരാരംഭിക്കുന്നു; ജൂലൈ 23, 24 തിയ്യതികളിൽ


കോഴിക്കോട്: രണ്ടു വർഷമായി മുടങ്ങിക്കിടന്ന മലബാർ റിവർ ഫെസ്റ്റിവൽ ഈ വർഷം വീണ്ടും പുനരാരംഭിക്കുന്നു. ജൂലൈ 23, 24 തിയ്യതികളിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് നടത്തുന്നതിനാണ് ഇന്നലെ കളക്ടറേറ്റിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
ജില്ലാ കളക്ടർ ചെയർമാനും അഡ്വഞ്ചർ ടൂറിസം ഡയറക്ടർ കൺവീനറുമായ കമ്മിറ്റി ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകും. ജൂൺ ആദ്യവാരം പ്രാദേശിക സംഘാടക സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
Previous Post Next Post