.webp)
കോഴിക്കോട്:കനത്ത മഴയില്‍ കോഴിക്കോട് വളയത്ത് മരം റോഡില്‍ കടപുഴകി വീണ് നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. പരിസരത്തെ കടയിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്.
മരം കടപുഴകി വീണതോടെ രണ്ട് 11 കെവി വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മുറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.