
കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺ കുഞ്ഞിനെയാണ് നടവഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തൊട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.