ബിവറേജിൽ നിന്നും മദ്യം വാങ്ങിയവരെ എക്സൈസ് ഉദ്യോഗസ്ഥ‍ര്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കോഴിക്കോട് സ്വദേശികൾ പിടിയിൽ


കോഴിക്കോട്: എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബിവറേജില്‍ നിന്ന മദ്യം വാങ്ങുന്നവരെ ഭീഷണപ്പെടുത്തി മദ്യവും പണവും സ്വര്‍ണ്ണവും കവരുന്ന രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫാത്തിമ മൻസിലിൽ മക്ബൂൽ, അത്തോളി കൊങ്ങന്നൂരിലെ മീത്തൽവീട്ടിൽ ജറീസ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് തൊട്ടില്‍പാലം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൈവേലി സ്വദേശിയുടെ പരാതിയില്‍ നാദാപുരം ഡിവൈഎസ്പി ടി.പി ജേക്കബിന്‍റെ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. ബിവറേജസില്‍ നിന്ന് കൂടുതല്‍ മദ്യം വാങ്ങുന്നവരെ നിരീക്ഷിച്ച് എക്സൈസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി കേസെെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തായിരുന്നു പ്രതികളുടെ തട്ടിപ്പ്. കുറ്റിയാടി സ്റ്റേഷന്‍ പരിധിയിലും പ്രതികള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.
Previous Post Next Post