
കോഴിക്കോട്: തിരുവണ്ണൂരിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് മലബാർ സ്പിന്നിംഗ് മില്ലിലെ ക്യാൻ്റീൻ പൂട്ടിച്ചു. രാവിലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ജീവനക്കാർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ദോശയും ചമ്മന്തിയും കഴിച്ച ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപെട്ടത്. തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു.
ഇരുപതോളം തൊഴിലാളികൾ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഫാറൂഖ് ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരുടെയും നില ഗുരുതരമല്ല. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി ഇനി കാന്റീൻ പ്രവർത്തിപ്പിക്കാനാകൂ.