പന്തീരാങ്കാവിൽ മേൽപ്പാല നിർമാണം തുടങ്ങി


പന്തീരാങ്കാവ് : ബൈപ്പാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി പന്തീരാങ്കാവിൽ മേൽപ്പാലനിർമാണം തുടങ്ങി. രണ്ട് മേൽപാലങ്ങളാണ് ഇവിടെ നിർമിക്കുന്നത്.
ഓരോ പാലത്തിനും 13.5 മീറ്റർ വീതിയും 240 മീറ്റർ നീളവുമുണ്ടാകും. ഹൈഡ്രോളിക് റോട്ടറി മെഷീൻ ഉപയോഗിച്ചാണ് പൈലിങ് നടത്തുന്നത്. രണ്ട് മേൽപ്പാലങ്ങൾക്കുംകൂടി 22 തൂണുകളുണ്ടാകും. തൂണുകൾ തമ്മിലുള്ള അകലം 30 മീറ്ററിനും 50 മീറ്ററിനും ഇടയിലായി ക്രമീകരിക്കും. മേൽപ്പാലനിർമാണത്തെ മഴ ബാധിക്കില്ലെന്നും പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Previous Post Next Post