മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച


കോഴിക്കോട്: മാസപിറവി ഇതുവരെയും കാണാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കും. റംസാൻ മുപ്പത് പൂർത്തിയാക്കി മറ്റന്നാൾ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് ഖാസി അറിയിച്ചു.
ഈദുൽ ഫിത്വർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ചെറിയ പെരുന്നാൾ മറ്റന്നാൾ എന്ന് പാളയം ഇമാമും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനിയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും അറിയിച്ചു.
Previous Post Next Post