
തൃശൂര്‍:കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.
വര്‍ണപ്പൂരം ഒരുക്കുന്നതായിരുന്നു ഇന്നലെ നടന്ന കുടമാറ്റം. വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് പൂരങ്ങള്‍ തമ്മില്‍ കാണുന്ന താണ് കുടമാറ്റം. ദേശക്കാരുടെ ആവേശം മുഴുവന്‍ കുടകളില്‍ ഉണ്ടാകും.
ഇത്തവണത്തെ പൂരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകംപടിയോടെയെത്തിയ മംത്തില്‍ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി.രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന പൂരം കാണാന്‍ പതിവില്‍ കവിഞ്ഞ ജനസജയമാണ് പൂര നഗരിയിലേക്കെത്തിയത്. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആള്‍ക്കൂട്ടം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു
Tags:
Kerala