വെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു


കോഴിക്കോട്: വെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. വളയം കല്ലുനിരയിൽ, കൂടലായി വീട്ടിൽ കമലയുടെ മകൻ മിഥുൻ ( 28 ) മരിച്ചത്. ആളെ തിരിച്ചറിയാതെ ഇന്നലെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചതായിരുന്നു.
മാധ്യമ വാർത്ത കണ്ട് മിഥുന്റെ സുഹൃത്തുക്കൾ കൊയിലാണ്ടി പോലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തിരിച്ചറിയാൻ സാധിച്ചത്. തിരിച്ചറിയാൻ പ്രയാസമായിരുന്ന ഭൗതിക ദേഹത്തിലെ വസ്ത്രങ്ങൾ, മൊബൈൽ ഫോണിന്‍റെ ഭാഗങ്ങൾ എന്നിവയും വെങ്ങളത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്.

വെങ്ങളത്തുള്ള ബന്ധുവീട്ടിലെക്ക് പോകവെ ട്രെയിൻ തട്ടിയതാണ് മരണകാരണമെന്ന് എസ് ഐ. കെ.ടി. രഘു അറിയിച്ചു.. സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു വാണിയംകുളവും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post