
ചാത്തമംഗലം:ചെത്തുകടവിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിന് സമീപമാണ് അപകടം.
കോഴിക്കോട് നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്സി വഴിക്കടവ് നിലമ്പൂർ ബസ്സും തിരുവമ്പാടി കോഴിക്കോട് റൂട്ടിലോടുന്ന ലമിൻ (സോന) ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അപകടത്തെ തുടർന്ന് മുക്കം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സും കുന്നമംഗലം പോലീസും ചേർന്നാണ് ബസ്സുകൾ റോഡിൽ നിന്ന് മാറ്റിയത്.
Tags:
Accident