കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസ് ഓവുചാലില്‍ കുടുങ്ങി
കൊടുവള്ളി: കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസ് ഓവുചാലില്‍ കുടുങ്ങി. കൊടുവള്ളി ബസ് സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്നു ബസ് ആണ് നവീകരണ പ്രവര്‍ത്തി നടക്കുന്ന ഓവുചാലില്‍ കുടുങ്ങിയത്.രാവിലെ 9 മണിയോടെയാണ് സംഭവം. 
തിരുവമ്പാടിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് കെണിയില്‍ വീണത്. മെക്കാനിക്ക് മാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Previous Post Next Post