കൊടുവള്ളിയിൽ അനധികൃത തെരുവുകച്ചവടം നിരോധിക്കും


കൊടുവള്ളി : നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും അനധികൃത തെരുവുകച്ചവടങ്ങൾ നിരോധിക്കുമെന്ന് നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു.

തിങ്കളാഴ്ച മുതൽ ട്രാഫിക് പരിഷ്കരണം നിലവിൽ വരുമ്പോൾ അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കും. ഗുഡ്സ് വാഹനങ്ങളിലെ തെരുവുകച്ചവടം അനുവദിക്കില്ല. നിലവിൽ അർഹരായ തെരുവുകച്ചവടക്കാരെ ട്രാഫിക്കിനെയും മറ്റു കച്ചവടക്കാരെയും ബാധിക്കാത്തതരത്തിൽ കച്ചവടം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കും.
നഗരസഭയിലെ 33 തെരുവുകച്ചവടക്കാർക്ക് തിരിച്ചറിയൽകാർഡും വഴിയോര വാണിഭത്തിനുള്ള അനുമതിപത്രവും ചെയർമാൻ വെള്ളറ അബ്ദു വിതരണംചെയ്തു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി. സിയ്യാലി ഹാജി, ടി. മൊയ്‌തീൻകോയ, എ.പി. അനിൽകുമാർ, വ്യാപാരിവ്യവസായി പ്രതിനിധി ടി.പി. അർഷാദ്, സിറ്റി മിഷൻ മാനേജർ എം.പി. മുനീർ, തെരുവുകച്ചവട പ്രതിനിധി അബ്ദുൽകരീം എന്നിവർ സംസാരിച്ചു.
Previous Post Next Post