നാലമ്പല തീർഥാടന യാത്രയുമായി കെ.എസ്.ആർ.ടി.സി. താമരശ്ശേരി
താമരശ്ശേരി : തീർഥാടനയാത്രാ സർവീസിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. നാലമ്പല ദർശനത്തിന് പാക്കേജ് തുടങ്ങുന്നു. താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ കേന്ദ്രീകരിച്ചുള്ള പ്രഥമ നാലമ്പല ദർശനയാത്ര ജൂലായ് 18-ന് രാവിലെ പത്ത് മണിയ്ക്ക് താമരശ്ശേരി ഡിപ്പോ പരിസരത്തുനിന്ന് ആരംഭിക്കും.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, കൂടൽമാണിക്യം ഭരതസ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് 20-ന് പുലർച്ചെ നാലുമണിക്ക്‌ താമരശ്ശേരിയിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര.
സൂപ്പർ ഫാസ്റ്റിന് 780 രൂപയും സൂപ്പർ ഡീലക്സ് എയർബസിന് 1000 രൂപയുമാണ് യാത്രാനിരക്ക്.

20, 31 തീയതികളിലും നാലമ്പല യാത്രയുണ്ടാകും. ജൂലായ് 24-ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക പിൽഗ്രിം ടൂർ സർവീസും സംഘടിപ്പിക്കുന്നുണ്ട്. മൂന്നാർ (ജൂലായ് 1, 15, 22), വയനാട് (2, 26), ബേപ്പൂർ (2), നെല്ലിയാമ്പതി (6,17), വാഗമൺ (9), മലക്കപ്പാറ (10) തുടങ്ങിയ സ്ഥലങ്ങളിലേക്കും ബുക്കിങ്ങിന് അനുസരിച്ച് യാത്ര നടത്തും. 

ബുക്കിങ്ങിന് ഫോൺ: 98461 00728.
Previous Post Next Post