മലയോര ഹർത്താൽ പൂർണം


തിരുവമ്പാടി:  സുപ്രീം കോടതി പുറപ്പെടുവിച്ച ബഫർ സോൺ സംബന്ധമായ ഉത്തരവ് മലയോര മേഖലയിൽ വളരെ ആശങ്ക ഉണർത്തിയിരിക്കുകയാണ് വന്യജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവയുടെ യഥാർത്ഥ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല എന്നതാണ് ഉത്തരവിൻ്റെ ചുരുക്കം ഈ തീരുമാനം പുനർ പരിശോധിക്കുകയും മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിതി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുനൽക്കുക . 
 ജനവാസ മേഖലയേയും കൃഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ തയ്യാറാവണം.  ഇന്നത്തെ രൂപത്തിൽ നിയമം നടപ്പാക്കിയാൽ കോഴിക്കോട് ജില്ലയിലെ എണ്ണമറ്റ മലയോര പഞ്ചായത്തുകൾ ബഫർ സോൺ പരിധിയിൽ പെടും ഈ സാഹചര്യത്തിലാണ്  എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
Previous Post Next Post