
കോഴിക്കോട്: പേരാമ്പ്രയിൽ മണ്ണിനടിയിൽ അകപ്പെട്ടയാൾ മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി നാരായണ കുറുപ്പ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു.
Read also: കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ പിടിയിൽ, കുട്ടിയുടെ വെളിപ്പെടുത്തൽ സ്കൂളിലെ കൗൺസിലിങ്ങിനിടെ
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട് നിർമ്മിച്ച മൺതിട്ട ഇടിഞ്ഞു വീണപ്പോൾ നാരാണയകുറുപ്പും മണ്ണിനടിയിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാരായണ കുറുപ്പിനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.