ഇരുവഞ്ഞിപ്പുഴ ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ


മുക്കം: ഉറുമി പദ്ധതി പ്രദേശത്ത് അതിശക്തമായി പെയ്യുന്ന മഴയെത്തുടർന്ന് ഇരുവഞ്ഞി ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തം.
വൈകീട്ടോടെ ചെറുപുഴ കലങ്ങിമറിഞ്ഞ് കുത്തിയൊഴുകയാണ്. മലവെള്ളപ്പാച്ചിലിനെത്തുടർന്ന് കാരമൂല വല്ലത്തായ്പ്പാറ പാലം വെള്ളത്തിലായി. എങ്കിലും നിലവിൽ ഗതാഗത തടസ്സമില്ല.പൂവാറൻതോട് ഭാഗത്ത് ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്യുന്നതായാണ് വിവരം.

Previous Post Next Post