വനാതിർത്തിയിലെ ബഫർസോൺ; എൽഡിഎഫ് മലയോര ഹർത്താൽ നാളെ


കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് മലയോര ഹർത്താൽ നാളെ.
നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ,പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലും താമരശേരി,കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹർത്താൽ ആചരിക്കും.


രാവിലെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് മലയോര ഹർത്താൽ. പാൽ, പത്രം, ആശുപത്രി, വിദ്യാലയങ്ങൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
Post a Comment (0)
Previous Post Next Post