
കോഴിക്കോട്: മന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ മീഞ്ചന്തയിലേയ്ക്ക് മാറ്റിയതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി.
അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം. ഇതുപ്രകാരം കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മീഞ്ചന്ത മിനി ബൈപ്പാസിനു സമീപമുള്ള പറമ്പിലേക്ക് വാഹനങ്ങൾ മാറ്റുകയായിരുന്നു. പ്രധാനമായും നല്ലളം പൊലീസ് സ്റ്റേഷനു മുമ്പിൽ പൊലീസ് പിടിച്ചെടുത്തതും അപകടത്തിൽപ്പെട്ടതുമായ വാഹനങ്ങളായിരുന്നു അവ.
Read also: പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കാക്കൂർ സ്വദേശിയായ യുവാവ് പിടിയിൽ
ഒന്നിനു മുകളിൽ മറ്റൊന്നായി നൂറോളം വാഹനങ്ങളാണ് ഈ രിതിയിൽ കൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ ഇവിടെ ഇന്ന് സാമൂഹിക വിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമാണ്. സഹിക്കെട്ട നിലയിലാണ് നാട്ടുകാര്‍. വാർഡ് കൗൺസിലറും വാഹനങ്ങൾ മാറ്റണമെന്ന ആവശ്യവുമായി കോർപ്പറേഷനെ സമീപിച്ചിട്ടുണ്ട്.
വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. ഇതുമൂലം സമീപത്തെ വീടുകളിൽ കൊതുക് ശല്ല്യവുമുണ്ട്. അതേസമയം വാഹനങ്ങൾ എത്രയും വേഗം മാറ്റിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
Tags:
Kerala Police