
അഗസ്ത്യൻമുഴി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിന്റെ അടിയന്തിര പ്രവൃത്തികളുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിച്ചു. അഗസ്ത്യൻമുഴി പാലത്തിനു സമീപം, കണ്ണോത്ത് അങ്ങാടിക്ക് സമീപം എന്നിവിടങ്ങളിൽ ബി എം ചെയ്യുന്നതിനും പൂർത്തീകരിക്കാത്ത കൾവെർട്ടുകൾ പൂർത്തീകരിക്കുന്നതിനും മറ്റു ഗതാഗത യോഗ്യമല്ലാത്ത സ്ഥലങ്ങൾ ഗതാഗത യോഗ്യമാക്കുന്നതുമടക്കമുള്ള പ്രവൃത്തികളാണ് ഇതിൽ ഉള്ളത്.
ബാലൻസ് പ്രവൃത്തി സാങ്കേതികാനുമതി ലഭിക്കുന്നതിന് സമർപ്പിച്ചിരിക്കുകയാണ്. ലഭിച്ചാലുടൻ ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.