മുക്കത്ത് ക്ഷേത്രക്കുളത്തിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് മുക്കം മാമ്പറ്റയിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു. മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു. മുക്കം മമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൻ്റെ കുളത്തിൽ ആണ് മുങ്ങി മരിച്ചത്. 
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആണ് സംഭവം. തെരച്ചിലിനൊടുവിൽ 7.30 ഓടെ മൃതദേഹം കിട്ടി. തുടര്‍നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Previous Post Next Post