മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കണ്ണൂർ: ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു. മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാൻ - മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. 
വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു കുട്ടി അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി വീട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് കയറി. മാതാപിതാക്കൾ ശ്രദ്ധിക്കുന്നതിന് മുൻപ് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
Previous Post Next Post