.webp)
പൂനൂർ:പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം കാരണം യുവതി മരണപ്പെട്ടു.പൂനൂർ സ്വദേശി മടത്തുംപൊയിൽ ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്‌ലയാണ് ഇന്നു പുലർച്ചെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്. യുവതി പ്രസവിച്ച കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ് ലയെ പൂനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്.മൃതദേഹം നടപടി കൃമങ്ങൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽക്കും.
പിതാവ് :ജാഫർ ചെമ്പലങ്കോട്. മാതാവ് :ജനീഷ. സഹോദരി:ജഫ്ന.
Tags:
Obituary