കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടംതിരുവമ്പാടി : ഇന്ന് പുലർച്ചെ ഒരുമണിക്ക് തൊടുപുഴ - മുത്തപ്പൻപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സ് തിരുവമ്പാടി പെരുമാലിപ്പടിയിൽ വെച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപടത്തിൽ പെട്ടു. നാല് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.


Read alsoപന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 49കാരനായ ടാക്‌സി ഡ്രൈവര്‍ കോഴിക്കോട് അറസ്റ്റില്‍

KSRTC
അപകടം സംഭവിച്ച കെഎസ്ആർടിസി ബസ് തിരുവമ്പാടി ബസ്റ്റാൻഡിൽ

പെരിമാൽപടിയിലെ സ്വകാര്യ റിസോർട്ടിന് സമീപമാണ് അപകടം സംഭവിച്ചത്. ബസ് തട്ടിയതിനെ തുടർന്നു ഇലക്ട്രിക് പോസ്റ്റ് തകർന്നിട്ടുണ്ട് നിലവിൽ ഈ ഭാഗത്തേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ് പോസ്റ്റ് മാറ്റുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
Previous Post Next Post