കോഴിക്കോട് : ഇന്ത്യ റിസർവ് ബറ്റാലിയനിലേക്കുള്ള സെലക്‌ഷന്റെ ഭാഗമായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് നടക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചുമുതൽ 25വരെ സിറ്റിയിൽ ട്രാഫിക് ക്രമീകരണമുണ്ടായിരിക്കും.
കോഴിക്കോട് സിറ്റിയിൽ വലിയങ്ങാടിമുതൽ ചെട്ടികുളംവരെ റോഡിന്റെ ഇടതുവശം പുലർച്ചെ 4.30മുതൽ 11.30വരെ ഗതാഗതം പൂർണമായും നിയന്ത്രിക്കും. തടമ്പാട്ടുതാഴം ജങ്‌ഷൻമുതൽ പറമ്പിൽറോഡ് ജങ്‌ഷൻ (നമ്പ്യാത്ത് താഴം എച്ച്.പി. പെട്രോൾ പമ്പ്) വരെ പുലർച്ചെ 4.30മുതൽ 11.30വരെ ഗതാഗതം പൂർണമായും നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അസി.കമ്മിഷണർ അറിയിച്ചു.