ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ക്കൂളുകളിലുള്ള അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

സ്കൂളുകളുടെ പേരും, കൂടിക്കാഴ്ച്ചകളുടെ തിയ്യതിയും താഴെ

പുതിയങ്ങാടി ഗവ.എൽ.പി.

പുതിയങ്ങാടി : ഗവ. എൽ.പി. സ്കൂളിൽ അറബി അധ്യാപക ഒഴിവുണ്ട് കൂടിക്കാഴ്ച. 18-ന് 11 മണിക്ക്.

കോട്ടൂളി : ഗവ. എൽ.പി

കോട്ടൂളി : ഗവ. എൽ.പി. സ്കൂളിൽ അധ്യാപക നിയമനത്തിന് 19- ന് 11- ന് അഭിമുഖം നടത്തും.
സിൽവർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്

പേരാമ്പ്ര : സിൽവർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ ഏതാനും അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 22-ന് രാവിലെ പത്തിന്.

കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി 

തിരുവമ്പാടി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് അധ്യാപകനെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈ മാസം 19-നകം അപേക്ഷ സമർപ്പിക്കണം.
Previous Post Next Post