മഴക്കെടുതി; കോഴിക്കോട് തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു




കോഴിക്കോട്: കോഴിക്കോട് മഴക്കെടുതിയിൽ ഒരാൾ മരിച്ചു. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ അശ്വിൻ തോമസാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കൽ കോളജ് കാംപസിൽ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. 
കോഴിക്കോട് മലയോര മേഖലകളിലുൾപ്പെടെ ഇപ്പോഴും ഇടവിട്ട കനത്ത മഴ തുടരുകയാണ് ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സ് ഗതാഗതം പുനസ്ഥാപിച്ചു. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം തകരാറിലാണ്.
Previous Post Next Post