താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗത തടസ്സം.താമരശ്ശേരി:ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. മരം വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് പ്രദേശത്തേക്ക് പുറപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തുണ്ട്. ഗതാഗതം മുടങ്ങിയതിനാല്‍ ചുരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു.


Read alsoജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു

Post a Comment (0)
Previous Post Next Post