അർധരാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽകോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെൺകുട്ടിയുടെ കയ്യിൽ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാനരീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാവൂർ സി.ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post