എൻ.ഐ.ടി -ചെട്ടിക്കടവ് റോഡ് നവീകരണത്തിന് അനുമതി
കുന്ദമംഗലം: എൻ.ഐ.ടി -വേങ്ങേരിമഠം -ചെട്ടിക്കടവ് -പരിയങ്ങാട് റോഡിന് 5.51 കോടി രൂപയുടെ ഭരണാനുമതി. ഏഴ് കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തി നടന്നുവരുന്ന ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ് മറികടന്നാണ് പുതിയ റോഡ് കടന്നുപോകുന്നത്. 


Read alsoഎടവണ്ണപ്പാറ പാഞ്ചേരിയിൽ വാഹനാപകടം, ഒൻപതു വയസ്സുകാരൻ മരിച്ചു.

എൻ.ഐ.ടി, മെഡിക്കൽ കോളേജ്, കുന്ദമംഗലം ഗവ.കോളേജ് തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്താനുള്ള എളുപ്പ മാർഗമായി നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ റോഡ് മാറും. ടെൻഡർ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
Previous Post Next Post