മഴ തുടരുന്നു; കോഴിക്കോട് വിവിധ സ്ഥലങ്ങളിലായി 12 ക്യാമ്പുകൾ തുറന്നു



കോഴിക്കോട്:മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 12 ക്യാമ്പുകൾ തുറന്നു. 176 കുടുംബങ്ങളിലെ 560 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.217 പുരുഷന്മാരും 231 സ്ത്രീകളും 112 കുട്ടികളും ക്യാമ്പുകളിലുണ്ട്.
ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിൽ 7 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 118 കുടുംബങ്ങളിലെ 355 അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിലങ്ങാട് വില്ലേജിലെ മൂന്ന് ക്യാമ്പുകളിലായി 98 കുടുംബങ്ങളിലെ 284 പേർ താമസിക്കുന്നുണ്ട്.കാവിലുംപാറ ക്യാമ്പിൽ 8 കുടുംബങ്ങളിൽ നിന്നുള്ള 23 പേരും ചെക്യാട് ക്യാമ്പിൽ 6 കുടുംബങ്ങളിൽ നിന്നുള്ള 21 പേരുമുണ്ട്.

തിനൂർ വില്ലേജിൽ ആരംഭിച്ച രണ്ട് ക്യാമ്പുകളിൽ ആറു കുടുംബങ്ങളിൽ നിന്നുള്ള 27 അംഗങ്ങളുണ്ട്.വാണിമേൽ വില്ലേജിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശമായ ചിറ്റാരി മേഖലയിൽ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി.


താമരശ്ശേരിയിൽ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയിൽ കോളനിയിലെ എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.11 കുട്ടികൾ ഉൾപ്പെടെ 27 പേരെയാണ് വെണ്ടേക്കുംപൊയിൽ സാംസ്കാരിക നിലയത്തിലേക്ക് മാറ്റി താമസിപ്പിച്ചത്.

മഴ മുൻകരുതലിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായി നിലവിൽ നാല് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കരിയാത്തുംപാറയിലെ സെന്റ് ജോസഫ് എൽ പി സ്കൂളിലും കക്കയത്തെ കെ എച്ച് ഇ പി ജി എൽ പി സ്കൂളിലുമായി 32 കുടുംബങ്ങളിൽ നിന്നും 78 പേർ താമസിക്കുന്നുണ്ട്. ചക്കിട്ടപ്പാറയിലെ നരേന്ദ്രദേവ് കോളനിയിൽ പ്രവർത്തിക്കുന്ന രണ്ട് ക്യാമ്പുകളിൽ 24 കുടുംബങ്ങളിൽ നിന്നുള്ള 62 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ വില്ലേജിൽ ശക്തമായ മഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. ചെറുവത്ത്‌മീത്തൽ മാധവിയുടെ വീടാണ് തകർന്നത്.


ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് 
Previous Post Next Post