കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ സംഘർഷംകുന്ദമംഗലം: ഇന്ന് (വ്യാഴായ്ച്ച) വൈകുന്നേരം അസർ നിസ്ക്കാര ശേഷമാണ് ഇരു വിഭാഗം സുന്നി പ്രവർത്തകർ തമ്മിൽ സംഘടനമുണ്ടായത് നിസ്ക്കാര ശേഷം ഇരുവിഭാഗവും ചേരിതിരിഞ്ഞ് കയ്യാങ്കളിക്ക് മുതിർന്നതോടെ കോഴിക്കോട് പോലീസ് അസി. കമ്മീഷണർ കെ സുദർശൻ്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സേന പള്ളിയിൽ കയറി ഇരു വിഭാഗത്തെയും പള്ളിയിൽ നിന്നും പുറത്തിറക്കി കവാടം അടക്കുകയായിരുന്നു. 
ഇതിനിടയിൽ ഇരു വിഭാഗത്തിലുംപ്പെട്ട മൂന്ന് പേരെ പിടികൂടി പോലീസ് വാഹനത്തിലേക്ക് മാറ്റി. ഏറെ കാലമായി അധികാര തർക്കം നിലനിൽക്കുന്ന ഇവിടെ കോടതി വിധി ഇപ്പോൾ തങ്ങൾക്ക് അനുകൂലമായിട്ടുണ്ടെന്ന് അവകാശപ്പെട്ട് എ പി വിഭാഗം പള്ളിയിൽ പ്രഖ്യാപനത്തിന് മുതിർന്നപ്പോഴാണ് മറുവിഭാഗം തടഞ്ഞത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് കനത്ത പോലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post