ഡി.വൈ.എഫ്.ഐ യൂത്ത് റാലി ഫ്രീഡം സ്ട്രീറ്റ്; കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണംകോഴിക്കോട് : ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന യൂത്ത് റാലി ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായി നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജ് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം.
പേരാമ്പ്ര ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ അത്തോളിയിൽനിന്ന് തിരുവങ്ങൂർ വഴി നോർത്ത് ബീച്ച്, വെള്ളയിൽ ബീച്ച് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം. ബാലുശ്ശേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ നോർത്ത് ബീച്ച്, വെള്ളയിൽ ബീച്ച് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം. മലാപ്പറമ്പ് ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം-സരോവരം ജംങ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് ഗാന്ധിറോഡ് ബ്രിഡ്ജ് കയറി നോർത്ത് ബീച്ച്, വെള്ളയിൽ ബീച്ച് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ നോർത്ത് ബീച്ച്, വെള്ളയിൽ ബീച്ച് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം.

തൃശ്ശൂർ,വേങ്ങര ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ രാമനാട്ടുകര-മീഞ്ചന്ത-പുഷ്പജംങ്ഷൻ വഴി കോതി ബീച്ച് പാർക്കിങിൽ നിർത്തണം. മലപ്പുറം, പാലക്കാട് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ മീഞ്ചന്ത-പുഷ്പജംങ്ഷൻ-കോതി ബീച്ച് പാർക്കിങിൽ നിർത്തണം.നഗരത്തിൽ വൈകീട്ട് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് സാധ്യതയുള്ളതിനാൽ ഒരാൾമാത്രമായി വരുന്ന കാറുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പോലീസ് നിയന്ത്രണം ഉണ്ടാകും. മൂന്നുമണിക്കുശേഷം ബീച്ചിലെത്തുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകുമെന്നും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
Post a Comment (0)
Previous Post Next Post