
കോഴിക്കോട്: വടകരയ്ക്ക് സമീപം ദേശീയ പാതയിൽ പെട്രോളിയം ടാങ്കറിൽ ചോർച്ച കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. വടകര പുതുപ്പണത്തിന് സമീപം ഇന്നുച്ചയോടെയാണ് സംഭവം.
കൂത്തുപറമ്പിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ടാങ്കർ നീക്കം ചെയ്തു. താത്ക്കാലികമായി ചോർച്ച പരിഹരിച്ചശേഷം ടാങ്കർ തൊട്ടടുത്ത പെട്രോൾ ബങ്കിലേക്ക് മാറ്റി.