
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.
ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12ന് ആണ് സ്‌കൂള്‍ വീണ്ടും തുറക്കുന്നത്
Tags:
School