
കക്കയം:കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ജലസംഭരണിയിലെ ജലനിരപ്പ് 755.50 മീറ്ററാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Read also: വീണ്ടും തട്ടിക്കൊണ്ടുപോകൽ...?; കോഴിക്കോട് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി