
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ മലയാളം,മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നീ വകുപ്പുകളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് മലയാളം വിഭാഗത്തിലേക്കും, 11.30 മണിക്ക് മാത്തമാറ്റിക്സ് വിഭാഗത്തിലേക്കും, ഉച്ചയ്ക്ക് 2 മണിക്ക് ഇക്കണോമിക്സ് വിഭാഗത്തിലേക്കും ഇന്റർവ്യൂ നടത്തുന്നതാണ്.
യു.ജി.സിനെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കോഴിക്കോട് ഉത്തരമേഖലാ വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് തളി സാമൂതിരി ഹയർ സെക്കൻഡറി സ്‌ക്കൂൾ കോമ്പൗണ്ടിൽ ഉള്ള മാനേജ്‌മെന്റ് ഓഫീസ്സിൽ ഹാജരാകേണ്ടതാണ്.
Tags:
Job