ചെറുവണ്ണൂരിൽ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ഊര്‍ജിതശ്രമംഫറോക്ക്:ഫറോക് ചെറുവണ്ണൂരിൽ വന്‍തീപിടുത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഗോഡൗണ്‍ ഒന്നാകെ കത്തുന്ന സ്ഥിതിയാണുള്ളത്. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
Previous Post Next Post