ഇതും ലഘു മേഘ വിസ്ഫോടനം ? വാവാട് കണ്ടാലമലയിലും ചുറ്റും പെയ്തത് അതിതീവ്രമഴ

വാവാട് : വാവാടും പരിസര പ്രദേശങ്ങളിലും അതിതീവ്ര മഴയില്‍ വാവട് അങ്ങാടിയിലെ കടകളിലും പട്ടിണിക്കരയില്‍ വീടുകളിലും വെള്ളം കയറി.

വാവാട് ഗ്രൗണ്ടില്‍ വെള്ളം നിറഞ്ഞതോടെയാണ് ഇതിനോട് ചേര്‍ന്ന ബില്‍ഡിങ്ങില്‍ വെള്ളം എത്തിയത്.വാവാട് കണ്ടാലമല ഭാഗത്ത് പെയ്ത മഴയില്‍ വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് അങ്ങാടിയില്‍ എത്തുകയായിരുന്നു.
പട്ടിണിക്കരയില്‍ തോട് കര കവിഞ്ഞൊഴുകിയതോടെ സമീപത്തെ വയലും നിറഞ്ഞ് പട്ടിണിക്കര സുലൈമാന്‍ ഹാജി,അയമ്മദൂട്ടി എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തോടൊപ്പം കല്ലും മണ്ണും ദേശീയ പാതയില്‍ നിറഞ്ഞതോടെ ഗതാഗത തടസ്സം ഉണ്ടായെങ്കിലും നാട്ടുകാര്‍ ഇടപെട്ട് നീക്കി.കരുവമ്പോയിലും അങ്ങാടിയിലെ തോടും കരകവിഞ്ഞോഴുകി.

സമീപ കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തിയേറിയ മഴയാണ് ഇന്ന് പെയ്തത്.
ഇന്നലെ രാത്രിയിലും അതി ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്.
Previous Post Next Post