ഒള്ളൂർകടവ് പാലം പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കും- കെ.എം സച്ചിൻദേവ് എം.എൽ.എബാലുശ്ശേരി:ബാലുശ്ശേരി കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒള്ളൂർകടവ് പാലം പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് കെ.എം സച്ചിൻദേവ് എം.എൽ.എ. 18.99 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കഴിഞ്ഞ മാസം ധനകാര്യവകുപ്പ് അനുമതി നൽകിയിരുന്നു. 250 മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിനു 1.5 മീറ്റർ വീതിയുള്ള ഫൂട്ട്പാത്തുണ്ടാവും.1.443 ഹെക്ടർ സ്ഥലമാണ് ഇതിനായി സർക്കാർ ഏറ്റെടുക്കുന്നത്.
ഭൂമി വിട്ടു നൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. രണ്ടുമാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് തുക വിതരണം ചെയ്യാൻ കഴിയുമെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചത്. ഉള്ളിയേരി ഭാഗത്തുള്ള അപ്രോച്ചു റോഡിലെ കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റുന്ന നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപെട്ട് അഡ്വ. കെ.എം സച്ചിൻദേവ് എം എൽ എ സ്ഥല സന്ദർശനം നടത്തി.


ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, പൊതുമരാമത്തു വകുപ്പ്, കെ എസ് ഇ ബി ഉദ്യോഗസ്ഥരും എം എൽ എ യുടെ കൂടെയുണ്ടായിരുന്നു.
Previous Post Next Post