കടലോരത്തൊരു പൂക്കടല്‍; ഫ്‌ളവര്‍ഷോ 20 മുതല്‍



കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന കാലിക്കറ്റ് ഫ്‌ളവര്‍ഷോ "കടലോരത്തൊരു പൂക്കടല്‍' 20 മുതല്‍ 29 വരെ കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ നടക്കും. 20ന് വൈകുന്നേരം ആറിന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഫ്ളവര്‍ ഷോയുടെ ഭാഗമായി 18 ന് വൈകുന്നേരം നഗരത്തില്‍ മോട്ടോര്‍ വാഹന വിളംബരജാഥ നടത്തും. 15000 സ്‌ക്വയര്‍മീറ്ററില്‍ കൂടുതല്‍ പ്രദേശത്താണ് ഉദ്യാനം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങള്‍ക്കും ചെടികള്‍ക്കും പുറമെ ജലസസ്യങ്ങള്‍ മുതല്‍ ഔഷധ സസ്യങ്ങള്‍ വരെ ഉണ്ടാകും. 

ഷോ ഗ്രൗണ്ടില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തിഗത ശേഖരണങ്ങള്‍, വിവിധ നേഴ്സറികള്‍ എന്നിവ പങ്കെടുക്കും. കൂടാതെ കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുക്കുന്ന ഭക്ഷണശാലയും ഉണ്ടായിരിക്കും. ഫ്ളവര്‍ ഷോയോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും 24, 25 ദിവസങ്ങളില്‍ കാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കും. ദിവസവും രാത്രി ഏഴുമണി മുതല്‍ കലാപരിപാടികളും ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ അംബിക രമേശ്, എം.എ ജേക്കബ്, പുത്തൂര്‍മഠം ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Calicut Flower show 
Previous Post Next Post