ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍



പത്തനംതിട്ട: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദിനെ(21)യാണ് പത്തനംതിട്ട ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലി മെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി വഴി ചികിത്സിക്കുന്നതിനിടെ കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടന്നത്. തുടര്‍ന്ന് ആറന്മുള പൊലീസ് സ്റ്റേഷനില്‍ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു.
തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് എന്നയാളാണ് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
Previous Post Next Post