കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ടോറസിന് പിന്നില്‍ കാറിടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്



സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറയിലുണ്ടായ വാഹനപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണന്ത്യം. മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (നാല്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ദേശീയപാത 766-ല്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത കൊളഗപ്പാറ വളവുകള്‍ സ്ഥിരം അപകടമേഖലയാണ്. ജില്ലയില്‍ സ്ഥിരം അപകടങ്ങളുണ്ടാകുന്ന 66 ബ്ലാക്ക് സ്പോട്ടുകള്‍ പൊലീസ് റെക്കോര്‍ഡിലുണ്ട്. ഇവയില്‍ കൊളഗപ്പാറയും ഉള്‍പ്പെടുന്നുണ്ട്. 2018ല്‍ രണ്ട് മാസത്തിനുള്ളില്‍ അഞ്ചിലേറെ അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായത്. 

wayanad car accident 4 year old girl died
Previous Post Next Post