'സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം'; ഹര്‍ജി സുപ്രീംകോടതി തള്ളിദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി . വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 
ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായിരുന്നു ഹർജിക്കാരൻ. പുരുഷന്മാരുടേതിന് തുല്ല്യമായി സ്ത്രീകളുടെ വിവാഹപ്രായവും 21 ആയി ഉയര്‍ത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായത്തിലെ വ്യത്യാസം തുല്ല്യതക്ക് എതിരാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.

'Marriage age for women should be raised to 21'; The petition was rejected by the Supreme Court
Post a Comment (0)
Previous Post Next Post