
അടിവാരം:താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചിപ്പിലിത്തോടിന് സമീപം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. ഒരാൾക്ക് പരിക്കേറ്റു.കാലികുപ്പി കയറ്റി വന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്.
നിസാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞമാസം ഇതേ സ്ഥലത്താണ് ലോറി പള്ളിക്ക് മുകളിലേക്ക് മറഞ്ഞത്.
Pickup overturned in the pass